കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു

ഏകനാഥ് ഷിൻഡെയെ ലക്ഷ്യം വച്ചുള്ള തന്റെ "ഗദ്ദാർ" (രാജ്യദ്രോഹി) പ്രയോഗത്തിലൂടെയാണ് കമ്ര വിവാദത്തിന് തിരികൊളുത്തിയത്. നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന്റെ പരാമർശങ്ങളെ അപലപിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

author-image
Honey V G
New Update
bail

മുംബൈ:കുനാൽ കമ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നിരവധി എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുന്ദർ മോഹൻ ഏപ്രിൽ 7 വരെയാണ്‌ വ്യവസ്ഥകളോടെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. തന്റെ സമീപകാല ആക്ഷേപഹാസ്യ പരാമർശങ്ങളെ തുടർന്ന് നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് കുനാൽ കമ്ര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം രണ്ട് ദിവസം മുമ്പ് കുനാൽ കമ്ര മുഖ്യധാരാ മാധ്യമങ്ങളെ വിമർശിച്ചിരുന്നു.അവ ഭരണകക്ഷിയുടെ വക്താവായി പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം.കൂടാതെ കമ്ര മാധ്യമങ്ങളെ "കഴുകന്മാർ"എന്നും വിശേഷിപ്പിച്ചു.തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും അടിയന്തിര വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിലും മാധ്യമങ്ങൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഏകനാഥ് ഷിൻഡെയെ ലക്ഷ്യം വച്ചുള്ള തന്റെ "ഗദ്ദാർ" (രാജ്യദ്രോഹി) പ്രയോഗത്തിലൂടെയാണ് കമ്ര വിവാദത്തിന് തിരികൊളുത്തിയത്. നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന്റെ പരാമർശങ്ങളെ അപലപിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Mumbai City