വിജയ്ക്ക് രൂക്ഷ വിമര്‍നം; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു

author-image
Biju
New Update
vijay

ചെന്നൈ: കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവികെ അധ്യക്ഷന്‍ വിജയ് യെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്നും നിരീക്ഷിച്ചു. കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു. 

അതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. നടന്‍ വിജയ്യുടെ റാലിക്കിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടിവികെ ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ സിബിഐക്ക് കേസ് കൈമാറാനാകില്ലെന്നും, കോടതിയെ രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കരൂരിലുണ്ടായ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെയുടെത് അടക്കം ഒരു കൂട്ടം ഹര്‍ജികളാണ് കോടതി തള്ളിയത്. അന്വേഷണം ആരംഭിച്ച ഉടന്‍ സിബിഐക്ക് കേസ് കൈമാറുന്നത് ശരിയല്ലെന്നും, കോടതിയെ രാഷ്ട്രീയ പോരിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് വ്യക്തമാക്കി.

ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ തമിഴ്നാട് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെയും ടിവികെയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. റാലികള്‍ പോലുള്ള പരിപാടികളില്‍ കുടിവെള്ളം, ശുചിമുറി സൗകര്യങ്ങള്‍ എന്നിവ ഒരുക്കേണ്ടത് സംഘാടകരായ പാര്‍ട്ടികളാണെന്നും, അച്ചടക്കമില്ലാത്ത പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് ആരാണെന്നും കോടതി ചോദിച്ചു.

പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഓര്‍മ്മിപ്പിച്ച കോടതി, റോഡുകളിലെ പൊതുയോഗങ്ങളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നോ, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍, റോഡുകളില്‍ നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെയും സംഘാടകരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ ഇത്തരം വലിയ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകേണ്ട മുന്‍കരുതലുകളെക്കുറിച്ചും കോടതി ഓര്‍മ്മിപ്പിച്ചു.

കരൂരിലുണ്ടായ ദുരന്തം, സംഘാടകരുടെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെയാണ് എടുത്തു കാണിക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ അനിവാര്യമാണെന്ന് കോടതി വിധിയിലൂടെ വ്യക്തമാക്കുന്നു.

actor vijay