ടിവികെയുടെ ഹര്‍ജി തള്ളി; സിബിഐ അന്വേഷണമില്ല

പൊതുയോഗങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ (എസ്ഒപി) രൂപീകരിക്കുന്നതു വരെ ഒരു യോഗത്തിനും ഇനി അനുമതി നല്‍കില്ലെന്നു തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

author-image
Biju
New Update
tvk

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. 

പൊതുയോഗങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ (എസ്ഒപി) രൂപീകരിക്കുന്നതു വരെ ഒരു യോഗത്തിനും ഇനി അനുമതി നല്‍കില്ലെന്നു തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

യോഗങ്ങള്‍ നടത്തുമ്പോള്‍ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി വ്യക്തമാക്കി. ദേശീയ  സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാര്‍ട്ടിക്കും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു. 

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ടിവികെയുടെ ആവശ്യം.

actor vijay