മഹാകുംഭ മേളയില്‍ പങ്കെടുക്കാന്‍ ഭൂട്ടാന്‍ രാജാവും

ഭൂട്ടാന്‍ രാജാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പാരമ്പര്യത്തിന് അനുസൃതമായി, കലാകാരന്മാര്‍ സാംസ്‌കാരിക പരിപാടികളോടെ രാജാവിനെ സ്വീകരിച്ചു.

author-image
Biju
New Update
hj

yogi adithyanath and jigme khesar

ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് എത്തി. ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ ഊഷ്മളമായി സ്വീകരിച്ചു. 

മുഖ്യമന്ത്രി രാജാവിന് പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. ഭൂട്ടാന്‍ രാജാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പാരമ്പര്യത്തിന് അനുസൃതമായി, കലാകാരന്മാര്‍ സാംസ്‌കാരിക പരിപാടികളോടെ രാജാവിനെ സ്വീകരിച്ചു.

ഇന്ന് ഭൂട്ടാന്‍ രാജാവ് പ്രയാഗ് രാജ് മഹാകുംഭം സന്ദര്‍ശിക്കും.  ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുകയും പുണ്യസ്ഥലത്ത് ദര്‍ശനവും പൂജയും നടത്തുകയും ചെയ്യും. മേയര്‍ സുഷമ ഖാര്‍ക്വാള്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി പ്രശാന്ത് കുമാര്‍, ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് വിശാഖ് ജി എന്നിവരും രാജാവിനെ സ്വീകരിക്കാനെത്തി.

Maha KumbhaMela