/kalakaumudi/media/media_files/2025/01/19/O8ER0cfF5JdejLS0Tc4R.jpg)
Kumbhamela Fire
ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. നിരവധി അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ക്യാമ്പ് സൈറ്റില്‍ തീ പടര്‍ന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന നിരവധി ടെന്റുകള്‍ അഗ്‌നിക്കിരയായി. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും തീയണയ്ക്കാന്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അടുത്തുള്ള പാലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ട്രെയിന്‍ യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍, ക്യാമ്പ് സൈറ്റിനെ വന്‍തോതില്‍ തീജ്വാലകള്‍ വിഴുങ്ങുന്നതും നിരവധി ടെന്റുകള്‍ തീയില്‍ ചാരമായി മാറുന്നതും കാണിച്ചു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.