/kalakaumudi/media/media_files/2025/01/29/luGlUtq8IDIFBpREaLqC.jpg)
kumbhamela
പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണെന്നുമാണ് വിവരം.
നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിര്‍ദ്ദേശം നല്‍കി. പ്രാദേശിക സമയം പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നതെന്നും ആളുകള്‍ വിവിധ ദിശകളിലേക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
