/kalakaumudi/media/media_files/2025/05/02/rI5OCQJDLE2rBIdoAJIe.jpg)
മുംബൈ:വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത, ഇന്ന് ആരംഭിക്കുന്ന 3 ദിവസത്തെ മഹാബലേശ്വർ ടൂറിസം ഫെസ്റ്റ് മെയ് 4 വരെ നടക്കും.സംസ്ഥാനതല ടൂറിസം ഉത്സവമായ മഹാബലേശ്വർ മഹാപര്യടൻ മഹോത്സവ് 2025 എന്ന പേരിലാണ് ഈ വർഷം ഫെസ്റ്റ് നടക്കുന്നത്. വിനോദം, സാഹസികത, സാംസ്കാരിക പരിപാടികൾ എന്നിവ ഫെസ്റ്റ് സഞ്ചാരികൾക്ക് നവ്യാനുഭവമാകുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ സന്ദർശകർക്കായി ഡ്രോൺ, ലേസർ ഷോകൾ, ഹോട്ട് എയർ ബലൂൺ റൈഡുകൾ, ഹെലികോപ്റ്റർ ജോയ്റൈഡുകൾ എന്നിവയും ആസ്വദിക്കാം. 4,000 രൂപ മുതൽ ആരംഭിക്കുന്ന സുഖപ്രദമായ ആഡംബര ടെന്റ് താമസങ്ങൾ ലഭ്യമാണ്. സാഹസിക കായിക വിനോദങ്ങൾ, ഹാൻഡ്സ്-ഓൺ വർക്ക്ഷോപ്പുകൾ, രുചികരമായ പ്രാദേശിക ഭക്ഷണം എന്നിവയും ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു. മറാത്തി ചലച്ചിത്ര താരം മൃണാൾ ദിയോ-കുൽക്കർണിയാണ് ഫെസ്റ്റിവലിന്റെ അംബാസഡർ. സംഗീതവും നൃത്തവും ഉൾക്കൊള്ളുന്ന സാംസ്കാരിക സായാഹ്നങ്ങൾ ഫെസ്റ്റിനു ഉത്സവ പ്രതീതിയാണ് ലഭിക്കുകയെന്ന് മൃണാൾ ദിയോ പ്രതികരിച്ചു