/kalakaumudi/media/media_files/b7FXNnPfiDZkiksYXVNH.jpeg)
അജന്ത ഗുഹകള്‍
യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ അജന്ത ഗുഹകള്‍ റെയില്‍മാര്‍ഗം ബന്ധിപ്പിക്കാൻ പദ്ധതി തയ്യാറാക്കി . കേന്ദ്ര റെയില്‍വേമന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 7106 കോടി രൂപയാണെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത് . മുന്‍പ് ഔറംഗാബാദ് ജില്ലയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. നിര്‍ദിഷ്ടപാതയുടെ 23.5 കിലോമീറ്ററോളം തുരങ്കമായിരിക്കും. 935 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും
ജല്‍നമുതല്‍ ജല്‍ഗാവുവരെ നീളുന്ന 174 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിച്ചാണ് അജന്തയെ ബന്ധിപ്പിക്കുന്നത്. അജന്ത ഗുഹകളെ ബന്ധിപ്പിച്ചുള്ള പുതിയപാത മറാത്തവാഡയുടെ വികസനത്തിന് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അജന്തയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് എല്ലോറ. ബി.സി. രണ്ടാംനൂറ്റാണ്ടുമുതല്‍ 480 വരെയുള്ള കാലഘട്ടത്തില്‍ പാറകള്‍തുരന്നുണ്ടാക്കിയതാണ് അജന്ത ഗുഹകളെന്ന് അനുമാനിക്കുന്നു. 29 പാറകള്‍ വെട്ടിയാണ് അജന്ത ഗുഹകള്‍ സ്ഥാപിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
