മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ തകർച്ച: രാജിക്കത്ത് നൽകി ഉപമുഖ്യമന്ത്രി ഫഡ്നാവിസ്

2019-ല്‍ 23 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഫഡ്നാവിസ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.

author-image
Vishnupriya
New Update
dev

ദേവേന്ദ്ര ഫഡ്‌നാവിസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മന്ത്രി ചുമതലയിൽനിന്ന് രാജി സമർപ്പിച്ചു. 2019-ല്‍ 23 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഫഡ്നാവിസ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്.

മാഹാരാഷ്ടയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഫഡ്‌നാവിസ്, തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടാണ് രാജി കത്ത് നൽകിയത്. ഇനിമുതൽ സംഘടനാതലത്തില്‍ പ്രവര്‍ത്തനം സജീവമാക്കി, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ടയില്‍ എന്‍.ഡി.യെ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. 2019-നെ അപേക്ഷിച്ച് വന്‍ തകര്‍ച്ചയാണ് സഖ്യത്തിനുണ്ടായത്. പ്രതിപക്ഷമായിരുന്ന എന്‍.സി.പി (ശരദ് പവാര്‍), ശിവസേന (ഉദ്ധവ്), കോണ്‍ഗ്രസ് എന്നീ പാർട്ടികളടങ്ങുന്ന മഹാവികാസ് അഘാഡി 29 സീറ്റുകൾ നേടി. 2019-ൽ ഒരു സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ നേടിയത് 13 സീറ്റുകളാണ്.

maharashtra deputy cm