/kalakaumudi/media/media_files/2026/01/31/parth-2026-01-31-11-32-36.jpg)
മുംബൈ: എന്‍സിപി നേതാവ് അജിത് പവാറിന്റെ മൂത്തമകന്‍ പാര്‍ഥ്, രാജ്യസഭാ എംപിയാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്തിന്റെ മരണത്തിന് പിന്നാലെ ഭാര്യ സുനേത്ര, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് സുനേത്ര. എംപി സ്ഥാനം രാജിവെച്ച് അവര്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതോടെ പാര്‍ഥിനെ രാജ്യസഭയിലെത്തിക്കാനാണ് എന്‍സിപി നീക്കം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാവല്‍ മണ്ഡലത്തില്‍നിന്ന് പാര്‍ഥ് പവാര്‍ മത്സരിച്ചിരുന്നുവെങ്കിലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ചയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ അജിത് പവാര്‍ മരിച്ചത്.
എന്‍സിപിയുടെ നിയമസഭാകക്ഷി നേതാവായി ഇന്നുതന്നെ സുനേത്രയെ തിരഞ്ഞെടുക്കുമെന്നും വൈകുന്നേരം അഞ്ചുമണിയോടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് വിവരം. നിയമസഭാംഗത്വം നേടുന്നതിന്റെ ഭാഗമായി ബാരാമതി മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. അജിത് പവാറായിരുന്നു ബാരാമതിയുടെ എംഎല്‍എ.
മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ എന്‍സിപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്. സുനേത്ര പവാറിനെ ഉപമുഖ്യന്ത്രിയാക്കുന്നതിനൊപ്പം ദേശീയ പ്രസിഡന്റാക്കണമെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
