മഹാരാഷ്ട്ര: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ സംശയാസ്പദം-രാഹുല്‍

വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് രാഹുല്‍ ചൂണ്ടിക്കാട്ടി.

author-image
Prana
New Update
Rahul Gandhi

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് രാഹുല്‍ ചൂണ്ടിക്കാട്ടി. ബെലഗാവില്‍ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടികയില്‍ വലിയതോതില്‍ മാറ്റം സംഭവിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം 72 ലക്ഷം പുതിയ വോട്ടര്‍മാരെയാണ് ചേര്‍ത്തത്. വോട്ടുകള്‍ ചേര്‍ത്തിയ 112 നിയമസഭാ മണ്ഡലങ്ങളില്‍ 108ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, നേരത്തെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറഞ്ഞിരുന്നു. വോട്ടര്‍പട്ടികയില്‍ നിര്‍ബന്ധിതമായി പേര് നീക്കംചെയ്യലോ പേരു ചേര്‍ക്കലോ ഉണ്ടായിട്ടില്ല. വൈകുന്നേരം അഞ്ചിന് പുറത്തുവിട്ട വോട്ടെടുപ്പ് കണക്കും അന്തിമ കണക്കും താരതമ്യം ചെയ്യുന്നതു ശരിയല്ല. മഹാരാഷ്ട്രയിലെ 50 നിയമസഭാ മണ്ഡലങ്ങളില്‍ ശരാശരി 50,000 വോട്ടര്‍മാരെ വീതം അധികമായി ചേര്‍ത്തെന്ന കോണ്‍ഗ്രസിന്റെ ആരോപണം വഴിതെറ്റിക്കുന്നതും വസ്തുതപ്പിഴവുള്ളതുമാണെന്നും കമ്മിഷന്‍ പ്രതികരിച്ചു.

rahul gandhi maharashtra assembly election election commission