മുംബൈ : മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമ്പരപ്പിക്കുന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്-ഉദ്ധവ് താക്കറെ ശിവസേന-ശരത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് സഖ്യം 164 സീറ്റുകൾ നേടി മഹാരാഷ്ട്രയിൽ അധികാരം പിടിക്കുമെന്നാണ് കരുതുന്നത്.അതുപോലെ ബി.ജെ.പി-ഷിൻഡെ ശിവസേന-അജിത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് 117 സീറ്റുകൾ നേടി പ്രതിപക്ഷ കക്ഷിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.7 സീറ്റുകളിൽ മറ്റ് പാർട്ടികൾ വിജയിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.മറ്റന്നാൾ ആണ് മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ നടക്കുന്നത്. 288 അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് ഒറ്റഘട്ടമായി നടന്നു. ഭൂരിപക്ഷം നേടി ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ 145 സീറ്റുകൾ നേടണം.
ഇതുവരെ പുറത്തുവിട്ട വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകൾ പ്രകാരം ബി-മാർക്ക് - ബി.ജെ.പി സഖ്യം 137-157 - കോൺഗ്രസ് സഖ്യം - 126-146 - മറ്റുള്ളവർ - 2-8 മാട്രിക്സ് - ബി.ജെ.പി സഖ്യം 150-170 - കോൺഗ്രസ് സഖ്യം - 110-130 - മറ്റുള്ളവർ - 8 -10 ചാണക്യ - ബിജെപി സഖ്യം 152-160 - കോൺഗ്രസ് സഖ്യം - 130-138 - മറ്റുള്ളവർ - 6-8 ദൈനിക് ഭാസ്കർ - ബി.ജെ.പി സഖ്യം 125-140 - കോൺഗ്രസ് സഖ്യം - 135-150 - മറ്റുള്ളവർ - 20-25 ലോക്‌ഷാഹി മറാഠി രുദ്ര - ബി.ജെ.പി സഖ്യം 128-142 - കോൺഗ്രസ് സഖ്യം - 125-140 - മറ്റുള്ളവർ - 18-23 പോൾ ഡയറി - ബി.ജെ.പി സഖ്യം - കോൺഗ്രസ് 122-186 സഖ്യം - 69-121 - മറ്റുള്ളവ - 12-29 പീപ്പിൾസ് പൾസ് - ബി.ജെ.പി സഖ്യം 175-195 - കോൺഗ്രസ് സഖ്യം - 85-112 - മറ്റുള്ളവ - 7-12 ശരാശരി പോൾ - ബി.ജെ.പി സഖ്യം 141-164 - കോൺഗ്രസ് സഖ്യം - 111-134 - മറ്റുള്ളവർ - 10-16
ഇതിൽ ബിജെപി സഖ്യം വിജയിക്കുമെന്നാണ് പീപ്പിൾസ് പൾസും മാട്രിക്സും പ്രവചിക്കുന്നത്.എന്നാൽ മറ്റ് പ്രവചനങ്ങൾ പറയുന്നത് ബി.ജെ.പി സഖ്യവും കോൺഗ്രസ് സഖ്യവും ഭൂരിപക്ഷത്തിൽ 145ന് അടുത്തെത്തുമെന്നാണ്.അതായത് തൂക്കുസഭ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്."ജാർഖണ്ഡിൽ ഇന്ത്യാ സഖ്യവും,മഹാരാഷ്ട്രയിൽ ബിജെപി സഖ്യ സർക്കാരും സധികാരം ഉറപ്പിക്കുമെന്ന് വിവിധ പ്രവചനങ്ങൾ പറയുമ്പോൾ കോൺഗ്രസ് സഖ്യം രൂപീകരിക്കുമെന്ന് ഡാനിക് ഭാസ്‌കറിൻ്റെ സർവേയും ചൂണ്ടി കാണിക്കുന്നു .
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എൻഡിഎ സഖ്യം 125-140 സീറ്റുകൾ നേടി പ്രതിപക്ഷ കക്ഷിയാകുമെന്ന് വോട്ടെടുപ്പിന് ശേഷമുള്ള ഡാനിക് ഭാസ്‌കറിൻ്റെ പ്രവചനങ്ങൾ വ്യക്തമാക്കുന്നു.അതേസമയം, പ്രതിപക്ഷമായ കോൺഗ്രസ്-ശിവസേന ഉദ്ധവ് താക്കറെ-നാഷണലിസ്റ്റ് കോൺഗ്രസ് ശരദ് പവാർ സഖ്യം 135-150 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്നാണ് പ്രവചനം.
മറ്റുള്ളവർ 20-25 സീറ്റുകൾ നേടുമെന്നും പ്രവചനങ്ങളുണ്ട്. ഇതുമൂലം മഹാരാഷ്ട്രയിൽ തൂക്കുസഭ രൂപീകരിക്കുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.ഇതോടെ റിസോർട്ട് രാഷ്ട്രീയം മഹാരാഷ്ട്രീയത്തിൽ വീണ്ടും തല പൊക്കുമോ എന്ന ചോദ്യവും ഉയർന്നു വരുന്നു.മഹാരാഷ്ട്ര നിയമസഭയിലേക്ക് 288 അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് ഒറ്റഘട്ടമായാണ് നടന്നത്.
നവംബർ 23നാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിക്കുന്നത്. 145 സീറ്റുകളിലാണ് മഹാരാഷ്ട്രയിൽ ബിജെപി മത്സരിക്കുന്നത്.സഖ്യകക്ഷികളായ ശിവസേന (ഷിൻഡെ വിഭാഗം),എൻസിപി (അജിത് പവാർ വിഭാഗം) എന്നിവർ യഥാക്രമം 81, 59 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നു.പ്രതിപക്ഷത്ത് കോൺഗ്രസ് 101 സീറ്റുകളിലും സഖ്യകക്ഷികളായ ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരത് പവാർ വിഭാഗം)യഥാക്രമം 95,86 സീറ്റുകളിലും മത്സരിക്കുന്നു. കൂടാതെ,288 അംഗ നിയമസഭയിൽ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) 17 സീറ്റുകളിലുമാണ് മത്സരിക്കുക.