രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകണം; മഹാരാഷ്ട്ര സർക്കാർ

സർക്കാർ ഇതു സംബന്ധിച്ച്ക്യാബിനറ്റ് പ്രമേയം പാസാക്കി. വ്യാഴാഴ്ച അടിയന്തര ക്യാബിനറ്റ് യോഗം ചേർന്നായിരുന്നു പ്രമേയം പാസാക്കിയത്.

author-image
anumol ps
New Update
ratan tata

മുംബൈ: ടാറ്റ ​ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ. ക്കിയത്സർക്കാർ ഇതു സംബന്ധിച്ച്ക്യാബിനറ്റ് പ്രമേയം പാസാക്കി. വ്യാഴാഴ്ച അടിയന്തര ക്യാബിനറ്റ് യോഗം ചേർന്നായിരുന്നു പ്രമേയം പാസാ. ബുധനാഴ്ച രാത്രിയോടെയായിരുന്നു രത്തൻ ടാറ്റ അന്തരിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

അതീവ ഗുരുതരാവസ്ഥയിൽ നാല് ദിവസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തൻ ടാറ്റ കഴിഞ്ഞിരുന്നത്.

rathan tata bharath ratna maharashtra government