/kalakaumudi/media/media_files/2025/05/06/tst2yLD969lmI0yEpZfN.jpg)
മുംബൈ :മഹാരാഷ്ട്ര എച്ച് എസ് സി പരീക്ഷയിൽ ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജിന് ഇത്തവയും നൂറു ശതമാനം വിജയം. ഇത് തുടർച്ചയായ പതിനെട്ടാം വർഷമാണ് സ്കൂൾ നൂറു മേനി മികവ് കരസ്ഥമാക്കുന്നത്. സയൻസിലും കൊമേഴ്‌സിലുമായി പരീക്ഷയെഴുതിയ 155 വിദ്യാർത്ഥികളും ഉന്നത വിജയം നേടി.ശ്രേയ വിജയപ്രതാപ് ശുക്ള 94.33 %, സാൻവി പ്രസന്നഷെട്ടി 92.67 %, ഖുശി സഞ്ജയ് ജെയ്സ്വാൾ 91.83 % എന്നിങ്ങനെയാണ് കൊമേഴ്‌സിൽ ഉയർന്ന മാർക്ക് കരസ്ഥ മാക്കിയവർ. സയൻസിൽ റോണക് ജയപ്രകാശ് വിശ്വകർമ്മ (89.50 %), ഹനീഷ സച്ചിൻ ജയിൻ (88.00),ക്രിസ്റ്റി ജോബിതോമസ് (87.33 ) എന്നിവരാണ് മുൻ നിരയിൽ. ഡോ .ഉമ്മൻ ഡേവിഡാണ് ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് കോളേജ് സ്ഥാപക ഡയറ്കറ്റർ. ബിജോയ് ഉമ്മനാണ് പ്രിൻസിപ്പൽ.