മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സീറ്റുകള്‍: വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ്‌

ഹരിയാനയിലും ജമ്മുകശ്‌മീരിലും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതെന്നാണ് സൂചന. കാവി പാര്‍ട്ടിയെ നേരിടാന്‍ സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുക

author-image
Prana
New Update
sx

മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുവെ ബിജെപിയെ നേരിടാന്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതിനാല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്‌ചയ്ക്ക് തയാറാകുമെന്നാണ് സൂചന.ഹരിയാനയിലും ജമ്മുകശ്‌മീരിലും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതെന്നാണ് സൂചന. കാവി പാര്‍ട്ടിയെ നേരിടാന്‍ സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുക എന്നതാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്ന പുതിയ തന്ത്രം.

288 സീറ്റുകളില്‍ 125 സീറ്റുകള്‍ തങ്ങള്‍ക്ക് എന്നതായിരുന്നു നേരത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന നിലപാട്. ഇപ്പോഴിത് 105 മുതല്‍ 110 വരെ എന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തിയിട്ടുണ്ട്. ശിവസേന യുബിടി, എന്‍സിപി-എസ്‌പി, എസ്‌പി എന്നിവരുമായുള്ള സീറ്റ് പങ്കിടല്‍ കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. നാല് സീറ്റുകള്‍ എന്ന ആവശ്യവുമായി രംഗത്തുള്ള എസ്‌പിയെ മാത്രമല്ല ശിവസേന യുബിടി, എന്‍സിപി-എസ്‌പി എന്നിവരെയും ഉള്‍ക്കൊള്ളാനാണ് ശ്രമം.ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്ന 81ല്‍ 33 സീറ്റെന്നതില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. ഇപ്പോള്‍ 29 സീറ്റുകള്‍ എന്നതാണ് ആവശ്യം. 2019ല്‍ കോണ്‍ഗ്രസ് 31സീറ്റുകളില്‍ മത്സരിച്ചിരുന്നു.ധാരണപ്രകാരം ജെഎംഎം 2019ല്‍ മത്സരിച്ച 43 സീറ്റുകളിലും ഇക്കുറി മത്സരിക്കും. ആര്‍ജെഡി അഞ്ച് സീറ്റിലാകും മത്സരിക്കുക. 2019ല്‍ ഇവര്‍ക്ക് ഏഴ് സീറ്റുകള്‍ നല്‍കിയിരുന്നു. പുതുതായി സഖ്യത്തിലെത്തിയ സിപിഐ എംഎല്ലിന് നാല് സീറ്റുകള്‍ നല്‍കും.അതേസമയം ജെഎംഎം പുതുതായി രണ്ട് സീറ്റുകള്‍ക്ക് കൂടി ആവശ്യമുന്നയിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പുതുതായി ഭരണകക്ഷിയിലേക്ക് ചേക്കേറിയ മുന്‍ ബിജെപി എംഎല്‍എ കേദാര്‍ ഹസ്‌ര, മുന്‍ എജെഎസ്‌യു എംഎല്‍എ ചന്ദന്‍ കിയാരി എന്നിവര്‍ക്കായാണ് സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

congress