മഹാനാടകം അവസാനിച്ചിട്ടില്ല: പാര്‍ട്ടി വിടാന്‍ മന്ത്രി ജഗന്‍ ഭുജ്ബാല്‍

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതകള്‍ക്കാണ് മുന്‍തൂക്കം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവസേനയില്‍ നിന്ന് ഇറങ്ങിയ ജഗന്‍ തിരിച്ച് ശിവസേനയില്‍ ചേരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

author-image
Prana
New Update
jagan
Listen to this article
0.75x1x1.5x
00:00/ 00:00

മഹാരാഷ്ട്ര എന്‍.സി.പി അജിത് പവാര്‍ പക്ഷത്തിലെ മുതിര്‍ന്ന നേതാവും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായ ജഗന്‍ ഭുജ്ബാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ മറ്റൊരു പിളര്‍പ്പിന് ഒരുങ്ങേണ്ടി വരികയാണ് എന്‍.സി.പി.76 വയസുള്ള ജഗന്‍ ഭുജ്ബാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും ശിവസേനയില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതകള്‍ക്കാണ് മുന്‍തൂക്കം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവസേനയില്‍ നിന്ന് ഇറങ്ങിയ ജഗന്‍ തിരിച്ച് ശിവസേനയില്‍ ചേരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Maharashtra minister