/kalakaumudi/media/media_files/2026/01/16/maharashtra-election-2026-01-16-10-35-36.jpg)
മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്.
മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, നവി മുംബൈ, താനെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളാണ് മുംബൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായകമാണ്.
പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന താക്കറെ കുടുംബത്തിന്റെ ഭാവിയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
75,000 കോടി വാര്‍ഷിക ബജറ്റുള്ള മുംബൈ തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമെന്നിരിക്കെ എക്‌സിറ്റ് പോളുകള്‍ താക്കറെ സഹോദരന്മാര്‍ക്കു കനത്ത തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്.
ബൃഹന്‍ മുംബൈ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മുന്നണി വലിയ മുന്നേറ്റം നേടും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.
ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും 138 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനങ്ങള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
