മഹാരാഷ്ട്രയിൽ കോവിഡ്-19 കേസുകളുടെ എണ്ണം കുതിച്ചുയരുന്നു

കൂടാതെ അടുത്തിടെ, മുംബൈയിലെ കെഇഎം ആശുപത്രിയിൽ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.എന്നാൽ ഈ രണ്ട് വ്യക്തികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

author-image
Honey V G
New Update
mbireprtt

മുംബൈ:ഇന്ത്യയുൾപ്പെടെ ഏഷ്യയിലുടനീളം പുതിയ കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനാൽ, ആരോഗ്യ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാനും അവശ്യ മുൻകരുതലുകൾ എടുക്കാനും അഭ്യർത്ഥിച്ചു.പ്രത്യേകിച്ച് മഴക്കാലം അടുക്കുന്നതിനാൽ ആരോഗ്യ വകുപ്പിനെ ഇത് കൂടുതൽ ആശങ്കയിലാ ക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ആഴ്ച്ച ആകെ 12 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ ഇന്നലത്തെ റിപ്പോർട്ട്‌ പ്രകാരം 56 കേസുകളായി അത് വർദ്ധിച്ചു. തിങ്കളാഴ്ച വരെ ഇന്ത്യയിൽ 257 സജീവ കേസുകളുണ്ട്. എണ്ണം ക്രമേണ ഉയരുന്നതിനാൽ ജനങ്ങളോട് അധികൃതർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ അടുത്തിടെ, മുംബൈയിലെ കെഇഎം ആശുപത്രിയിൽ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.എന്നാൽ ഈ രണ്ട് വ്യക്തികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

Mumbai City