മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായൻ അജിത് പവാറിന് വിടനല്‍കി ജന്മനാട്

വസതിയിലെ പൊതുദർശനത്തിന് ശേഷം ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനത്തിലെ സ്‌പോർട് മൈതാനത്തിന് സമീപം മൃതദേഹം സംസ്‌കരിക്കും. പൂർണ്ണ സംസ്ഥാന ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങിൽ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും

author-image
Devina
New Update
ajith pawar

മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് വിടനൽകി ജന്മനാട്. പവാറിന്റെ കേറ്റ്വാഡിയിലെ വീട്ടിലേക്ക് പവാറിന്റെ മൃതദേഹം എത്തിച്ചപ്പോൾ നൂറ് കണക്കിന് ഗ്രാമവാസികൾ ആണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. വികാരപരമായ മുദ്രാവാക്യങ്ങളോടെയാണ് പ്രദേശവാസികൾ തങ്ങളുടെ നേതാവിന് അദരം അർപ്പിച്ചത്.


അജിത് ദാദയ്ക്ക് മരണമില്ല, അജിത്ത് ദാദാ തിരികെ വരൂ.. ഇതുപോലൊരു നേതാവ് ഇനിയുണ്ടാകില്ല തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഗ്രാമവാസികൾ ഉയർത്തിയത്. ബരാമതി മേഖലയുടെ വികസനത്തിന് സുപ്രധാന പങ്കുവഹിച്ച അജിത് പവാറിന്റെ ജനസമ്മതി വെളിവാക്കുന്നതായിരുന്നു ദൃശ്യങ്ങൾ. അജിത്ത് പവാറിനെ അനുസ്മരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച പലർക്കും തങ്ങളുടെ സങ്കടം മറച്ചുവയ്ക്കാൻ സാധിച്ചില്ല.

വ്യക്തിപരമായി പവാർ ചെയ്ത് നൽകിയ സഹായങ്ങൾ ഉൾപ്പെയാണ് പലരും അനുസ്മരിച്ചത്. ഈ പ്രദേശത്ത് 'നല്ല റോഡുകളും സ്‌കൂളുകളും നിർമ്മിച്ചത് പവാറിന്റെ ഇടപെടലുകളാണെന്നും ഗ്രാമവാസികൾ പറയുന്നു.വ്യാഴാഴ്ച രാവിലെയാണ് ബാരാമതിയിലെ പുണ്യശ്ലോക് അഹല്യദേവി ആശുപത്രിയിൽ നിന്ന് കേറ്റ്വാഡി ഗ്രാമത്തിലേക്ക് പവാറിന്റെ മൃതദേഹം കൊണ്ടുവന്നത്. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ, മക്കളായ പാർത്ഥ്, ജയ്, ഇളയ സഹോദരൻ ശ്രീനിവാസ് പവാർ എന്നിവരും മൃതദേഹത്തെ അനുഗമിച്ചു. മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെ ഉൾപ്പെടെയുള്ള പ്രമുഖരും കതേവാഡിയിലെ പവാറിന്റെ വസതിയിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.

വസതിയിലെ പൊതുദർശനത്തിന് ശേഷം ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനത്തിലെ സ്‌പോർട് മൈതാനത്തിന് സമീപം മൃതദേഹം സംസ്‌കരിക്കും. പൂർണ്ണ സംസ്ഥാന ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങിൽ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.