/kalakaumudi/media/media_files/2024/12/04/pwWZyyjMXWfWAu9LbXmS.jpg)
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും അധികാരത്തില്‍. മഹായുതി സര്‍ക്കാര്‍ മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആസാദ് മൈതാനിയില്‍ വൈകിട്ട് 5.30ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് അധികാരമേറ്റെടുത്തത്്. ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയും എന്‍ സി പി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെയാണ് ഫഡ്‌നാവിസിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ഫഡ്‌നാവിസ് ശിവസേന അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി അധ്യക്ഷന്‍ അജിത് പവാര്‍ എന്നിര്‍ക്കൊപ്പം ഇന്നലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അദ്ദേഹത്തേ ക്ഷണിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അദാനി എന്റര്‍െ്രെപസസിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രണബ് അദാനി ഉള്‍പ്പെടെ ഉന്നത വ്യവസായികളും സിനിമാ താരങ്ങളും ചടങ്ങിനെത്തിയിരുന്നു.