മഹുവ മൊയ്ത്ര വീണ്ടും നിയമക്കുരുക്കില്‍

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷന്‍ ആരോപിച്ചു.അറസ്റ്റിന് വെല്ലുവിളിച്ച് മഹുവ അറസ്റ്റിന് പോലീസിനെ വെല്ലുവിളിച്ച് മഹുവ.

author-image
Prana
New Update
Mahua
Listen to this article
00:00 / 00:00

തൃണമൂല്‍ എം പി മഹുവ മൊയ്ത്ര വീണ്ടും നിയമക്കുരുക്കില്‍. മഹുവക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മക്കെതിരായ പരാമര്‍ശത്തിലാണ് സ്വമേധയാ കേസെടുത്തത്.

നേതാവിനെ താങ്ങിനടക്കുന്ന തിരക്കിലാണ് രേഖയെന്ന് മഹുവ എക്സില്‍ പോസ്റ്റിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷന്‍ ആരോപിച്ചു.അറസ്റ്റിന് വെല്ലുവിളിച്ച് മഹുവ അറസ്റ്റിന് പോലീസിനെ വെല്ലുവിളിച്ച് മഹുവ. പരാതിയില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ അവര്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ബംഗാളിലെ നാദിയയില്‍ ഉണ്ടാകുമെന്നും തൃണമൂല്‍ എം എല്‍ എ പറഞ്ഞു.

 

 

mahua moitra