ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ്

അവ്‌ലം ആയിതു (49)വിനെ നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.

author-image
Rajesh T L
New Update
police

maioist arrested by police

Listen to this article
0.75x1x1.5x
00:00/ 00:00

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഒമ്പത് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് പോലീസ്. എട്ടുപേരെ ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരാളെ നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ (സിആര്‍പിഎഫ്) 196-ാം ബറ്റാലിയന്‍, കോബ്രാ- സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ് 205-ാം ബറ്റാലിയന്‍, ലോക്കല്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.സജീവ പ്രവര്‍ത്തകരായ സോന കുഞ്ഞം (40), ആണ്ട കടത്തി (30), മാങ്കു മഡ്കം (24), സന്തോഷ് കാട്ടി (25), സോന മുചകി (22), ഹദ്മ കാഡി (27), സുരേഷ് മഡ്കം (28), ദേവേന്ദ്ര മുചകി (25) എന്നിവരാണ് ഉസൂരില്‍ നിന്ന് പിടിയിലായത്. അവ്‌ലം ആയിതു (49)വിനെ നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.

maioist