/kalakaumudi/media/media_files/2025/04/23/A9MnFT8tZlwnmXv3Q62j.jpg)
ഇസ്താബൂള്‍: തുര്‍ക്കിയിലെ വിവിധ മേഖലകളില്‍ വന്‍ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്താംബൂളിന് സമീപമുള്ള മര്‍മര കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല. അതേസമയം ഒന്നര കോടിയോളം ജനസംഖ്യയുള്ള ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂചലനങ്ങള്‍ വാര്‍ത്തയല്ലാതായി മാറിയ തൂര്‍ക്കിയില്‍, ഇസ്താംബൂള്‍ ഭൂചനത്തിന് ശക്തമായി ഒരുങ്ങിയിരിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023-ല്‍ രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ 55,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ വന്‍ ഭൂകമ്പം ഉണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
