ലഖ്‌നൗ ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം;ആര്‍ക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയുടെ താഴത്തെ നിലയില്‍ വന്‍ തീപിടിത്തം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.

author-image
Akshaya N K
New Update
ddd

ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ലോക് ബന്ധു ആശുപത്രിയുടെ താഴത്തെ നിലയില്‍ വന്‍ തീപിടിത്തം. 40ഓളം രോഗികളാണ് ഈ നിലയില്‍ ഉണ്ടായിരുന്നത്. പുക ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജീവനക്കാര്‍ രോഗികളെ മാറ്റാനുള്ള ശ്രമം തുടങ്ങിയിരുന്നു.

അഗ്‌നിശമന സേന എത്തി  ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പ്രാഥമിക നിഗമനം. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.

 അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

lucknow hospital accident news fire