/kalakaumudi/media/media_files/2025/12/25/chithraaaaaaaaa-2025-12-25-10-31-56.jpg)
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഗോർലത്തു ഗ്രാമത്തിന് സമീപം ലോറിയും ബസും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു .
ബംഗളൂരു - പൂനെ ദേശീയ പാത 48 ൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
ലോറിയുമായുണ്ടായ കൂട്ടിയിടിയിൽ സ്ലീപ്പർ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ക്രോസിന് സമീപത്ത് വച്ചായിരുന്നു അപകടം.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
ഹിരിയൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് മറുവശത്തുനിന്നു വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ കോച്ച് ബസ് റോഡിന്റെ മധ്യത്തിൽ വെച്ച് തീപിടിച്ചു.
ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്.
പ്രാഥമിക വിവരം അനുസരിച്ച് ബസിൽ 15 സ്ത്രീകളും 14 പുരുഷന്മാരും യാത്ര ചെയ്തിരുന്നു.
32 സീറ്റുള്ള ബസിൽ ആകെ 29 യാത്രക്കാർ ഉണ്ടായിരുന്നെന്നാണ് നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
