അതിഷി മാർലെന
ന്യൂഡൽഹി: ഡൽഹിയിൽ അതിരൂകമായ ജലക്ഷാമത്തെത്തുടർന്ന് വെള്ളം വിട്ടുനൽകണമെന്ന് ഹരിയാന സർക്കാരിനോട് അഭ്യര്‍ഥിച്ച് ഡല്‍ഹി ജലവിഭവ മന്ത്രി അതിഷി മാർലെന. വളരെ മോശം സാഹചര്യമാണ് സംസ്ഥാനത്തു നിലനിൽക്കുന്നത്. ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വെള്ളം ഇപ്പോൾ എത്തിക്കുന്നത് വസീറാബാദിലെ ജലസംഭരണിയിൽ നിന്നാണ്. എന്നാൽ അതും വറ്റുകയാണ്. ജനങ്ങളെ വരള്‍ച്ചയിൽനിന്നു കരകയറാൻ ഹരിയാന സർക്കാരിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അതിഷി മാധ്യമങ്ങളോടു പറഞ്ഞു.