മക്കൾ നീതി മയ്യത്തിന്റെ ശബ്ദം ഈ വർഷം പാർലമെന്റിൽ കേൾക്കും : കമൽ ഹാസൻ

തങ്ങളോട് മറ്റു ഭാഷ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല.. മക്കൾ നീതി മയ്യത്തിന്റെ എട്ടാം വാർഷിക ദിനത്തിൽ നടനും രാഷ്ട്രീയ നേതാവുമായ് കമൽ ഹാസൻ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യത് .

author-image
Rajesh T L
New Update
politics

ചെന്നൈ: ഭാഷയ്ക്കായി പൊരുതിയവരാണ് തമിഴ് ജനത. അതിനാൽ തങ്ങളോട് മറ്റു ഭാഷ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. മക്കൾ നീതി മയ്യത്തിന്റെ എട്ടാം വാർഷിക ദിനത്തിൽ നടനും രാഷ്ട്രീയ നേതാവുമായ് കമൽ ഹാസൻ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. 
ഏതു ഭാഷയാണ് തങ്ങൾക്കു വേണ്ടതെന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം എല്ലാം മനുഷ്യമാർക്കും ഉണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു. വളരെ വൈകി താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തെറ്റായി പോയി. 20 കൊല്ലം മുൻപേ താൻ രാഷ്ട്രീയത്തിൽ വരേണ്ടത് ആയിരുന്നു. എങ്കിൽ എന്റെ പ്രസംഗവും നിലപാടും വേറെ ആയേനെ. കമൽ ഹാസൻ പറഞ്ഞു. ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെന്റിൽ കേൾക്കും. അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങും.’’ – കമൽ ഹാസൻ പറഞ്ഞു.

tamilnadu politics kamal hasan