/kalakaumudi/media/media_files/2025/12/09/img_0357-2025-12-09-11-02-01.webp)
മലപ്പുറം : തിരഞ്ഞെടുപ്പ് ചൂട് പിടിച്ച സന്ദർഭത്തിൽ മലപ്പുറത്തു നിന്ന് രസകരമായ ഒരു വാർത്ത.യുഡിഫ് പ്രവർത്തകയുടെ പോസ്റ്റർ കഴിഞ്ഞ കുറച്ചു ദിവസമായി കീറുന്നത് പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടു.തീർച്ചയായും അത് എതിർ പാർട്ടി പ്രവർത്തകർ തന്നെ ആകും എന്ന് ഉറപ്പിച്ച UDF പ്രവർത്തകർ പ്രതിയെ പിടിക്കാൻ തന്നെ തീരുമാനിച്ചു.നാട്ടിൽ ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്ന ആളെ പിടിക്കാൻ സഹപ്രവർത്തകരും ഒപ്പം കൂടി.അങ്ങനെ കത്തിരുന്നു കാത്തിരുന്നു ഒടുവിൽ പ്രതിയെ കിട്ടി.ആളൊരു കുഞ്ഞു വീരൻ ആണ് . ഒരു കുഞ്ഞു അണ്ണാൻ കുഞ്ഞാണ് പോസ്റ്റർ കീറുന്നതിനു പിന്നിലെ വിരുദ്ധൻ.പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിച്ച മൈദ കഴിക്കാൻ വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് പോസ്റ്റർ കീറി പോകുന്നത്.നാട്ടിൽ വലിയൊരു പ്രശ്‌ന ഉണ്ടാവാൻ കാരണം ആയേക്കാവുന്ന പ്രശ്നത്തിന് പിന്നിലെ കുഞ്ഞു വീരനെ കണ്ട് ചിരിയിലാണ് പ്രവർത്തകർ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
