/kalakaumudi/media/media_files/2025/12/09/img_0384-2025-12-09-13-54-40.jpeg)
നടൻ ദിലീപ് കുറ്റ വിമുക്തൻ ആയതിനു ശേഷം അദ്ദേഹത്തെ ഫെഫ്കെയിൽ തിരിച്ചെടുക്കാൻ ശ്രമം നടക്കുന്നതിൽ പ്രധിഷേധിച്ച് ചലച്ചിത്ര നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി ഫെഫ്കെയിൽ നിന്ന് രാജി വെച്ചു.മുൻപ് ഫെഫ്കെ വൈസ് പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്ത വ്യക്തി ആയിരുന്നു ഭാഗ്യ ലക്ഷ്മി.
ദിലീപ് കുറ്റ വിമുക്തൻ ആയ ഉടനെ സംവിധായകനും ഫെഫ്ക ചെയർമാനും ആയ ബി ഉണ്ണികൃഷ്‌ണൻ ദിലീപ് അപേക്ഷ തന്നാൽ ഉടൻ തിരിച്ചെടുക്കും എന്ന് പറഞ്ഞിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്നും നിലവിൽ ഇനി ഒരു സംഘടനയിലും അംഗം ആവില്ല എന്നും ഭാഗ്യലക്ഷ്മി കൂട്ടി ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
