/kalakaumudi/media/media_files/2024/12/30/lQscKkrczuLFWHl1OOP3.jpg)
4.147 കിലോ കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് കഞ്ചാവ് കടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് പറമ്പ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാവ് കുടുങ്ങിയത്. 4.14 കോടി രൂപയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ബാങ്കോക്കില്‍ നിന്ന് നോക് എയറിന്റെ ഡിഡി 938 വിമാനത്തിലാണ് യുവാവ് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ട്രോളി ബാഗില്‍ നിന്ന് പത്ത് പ്ലാസ്റ്റിക ബാഗുകളിലായാണ് ഹൈഡ്രോപോണിക്‌സ് കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച കഞ്ചാവ് ഇയാള്‍ കൊണ്ടുവന്നത്.
വയറില്‍ കെട്ടിവച്ച് ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് മുംബൈയിലെത്തിയപ്പോഴേയ്ക്കും ഇത് ട്രോളി ബാഗിലാക്കിയിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ അഹമ്മദ് എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.