ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. വൈവിധ്യമേറിയ നിയമ മേഖലകളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതിന് പിന്നാലെയാണ് ഉന്നത നീതീപീഠത്തിലേക്ക് മലയാളിയായ ജഡ്ജി വിനോദ് ചന്ദ്രന്‍ എത്തുന്നത്. മുപ്പത്തിയഞ്ച് വര്‍ഷത്തോളം നീണ്ട നിയമജീവിതത്തിലേക്ക് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ എത്തിയത് സ്റ്റേറ്റ് ബാങ്കിലെ ജോലിക്കിടെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു നിയമപഠനം. പഠനം പൂര്‍ത്തിയായതിന് പിന്നാലെ ബാങ്കിലെ ജോലി വിട്ട് 1990 ല്‍ അഭിഭാഷകനായി. പിന്നീട് 21 വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് 2011 ല്‍ ഹൈക്കോടതി ജഡ്ജി പദത്തിലേക്ക് എത്തിയത്. വൈവിധ്യമേറിയ നിയമ മേഖലകളില്‍ പ്രാപ്തി തെളിയിച്ച ന്യായാധിപന്‍ വിശേഷണത്തോടെയാണ് കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തിയത്. 2028 ഏപ്രില്‍ വരെയാണ് വിനോദ് ചന്ദ്രന്റെ കാലാവധി.
ജസ്റ്റിസ് വിനോദ്ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
വൈവിധ്യമേറിയ നിയമ മേഖലകളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്
New Update