പുനെയിൽ പത്തനംതിട്ട സ്വദേശിയായ മലയാളിയെ കാണാതായതായി പരാതി

അതേസമയം കേരളത്തിലെ അടുത്ത ബന്ധുക്കൾ മാത്യു ടി തോമസ്സ് എം എൽ എ ആന്റോ ആന്റണി എം.പി, കേരള മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിവർക്ക് മഹാരാഷ്ട്ര പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുവാൻ വേണ്ടി ഇടപെടണമെന്നാവശ്യം ഉന്നയിച്ച് നിവേദനം നൽകി കാത്തിരിക്കുകയാണ്

author-image
Honey V G
New Update
Malayali

പൂനെ:പത്തനംതിട്ട മല്ലപ്പളളി സ്വദേശിയും പൂണെ ജില്ലയിലെ യവത്ത് നിവാസിയുമായ രാജേഷ് ഭാസ്ക്കരനെ യാണ്(42) ഈ കഴിഞ്ഞ ഫെബ്രുവരി 13 മുതൽ ജോലിസ്ഥലത്ത് നിന്നും കാണാതായത്. പൂണെ ജില്ലയിലെ യവത്ത് എന്ന സ്ഥലത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കല്പതാരു ആയുര്‍വേദ ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മേസ്തിരി ആയി ജോലിചെയ്തുവരികയായിരുന്നു രാജേഷ് ഭാസ്ക്കരൻ രാജേഷിന്റെ ഫോൺ നമ്പർ നിലവിൽ സ്വിച്ച് ഓഫ് മോഡിലാണ്.രാജേഷിന് മലയാളം ഒഴികെ മറ്റ് ഭാഷകൾ ഒന്നും അറിയില്ല.മലയാളികളായ സഹപ്രവര്‍ത്തകർ യവത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് അന്വേഷണം നടക്കുന്നതായും അറിയിച്ചു. അതേസമയം കേരളത്തിലെ അടുത്ത ബന്ധുക്കൾ മാത്യു ടി തോമസ്സ് എം എൽ എ ആന്റോ ആന്റണി എം.പി, കേരള മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിവർക്ക് മഹാരാഷ്ട്ര പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുവാൻ വേണ്ടി ഇടപെടണമെന്നാവശ്യം ഉന്നയിച്ച് നിവേദനം നൽകി കാത്തിരിക്കുകയാണ്. കൂടാതെ ടീം യാത്രാസഹായ വേദിയും(National Help Desk)വിഷയത്തിൽ ഇടപെടുകയും വേണ്ട കാര്യങ്ങൾ ചെയ്തു വരുന്നതായും ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ പറഞ്ഞു. രാജേഷ് ഭാസ്കരനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക രാഹുൽ ( അടുത്ത ബന്ധു) ഫോൺ 81569 61611 ഷിനോജ് വി. കെ പൂണെ ( സുഹൃത്ത്) ഫോൺ 92073 62565 തങ്കമ്മ (മാതാവ്) ഫോൺ 62387 90660

Mumbai City