പഹല്‍ഗാമില്‍ നടന്ന ക്രൂരതയ്ക്ക് ഇന്ത്യ നല്‍കിയ തിരിച്ചടി വളരെ വലുതായിരുന്നു . അതിലൂടെ അവര്‍ക്ക് നഷ്ടമായത് അവരുടെ പ്രതിരോധ സംവിധാനമാണ്. ന്യായീകരണമില്ലാത്ത പാക്കിസ്ഥാന്റെ നെറികേടിന് ഇന്ത്യ മറുപടി നല്‍ിയത് ഓപ്പറേഷന്‍ സിന്ദൂറിലൂടെ . ലോകത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ കളളങ്ങള്‍ കൊണ്ട് നിറയ്ക്കുമ്പോള്‍ തെളിവുകള്‍ സഹിതം ലോകത്തിനു മുന്നില്‍ വച്ച്‌കൊടുത്തു ഇന്ത്യ . ഇതിനായി ഇന്ത്യയെ സഹായിച്ചത് ഇന്ത്യന്‍ ബഹിരാകാശ സാങകേതിക സ്റ്റാര്‍ട്ടപ്പായ കാവ സ്‌പേസ് ആണ് . ഈ തുറന്ന്കാട്ടലിലൂടെ ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റിലിജന്‍സിന്റെ ഏറ്റവും വിശ്വസ്തമായ ഉറവിടമായി ഇതോടെ കാവ സ്‌പേസ് മാറുകയാണ്. വ്യാജപ്രചരണങ്ങള്‍ സമുഹമാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ ആധികാരമായ വിരങ്ങള്‍ ജനങ്ങളിലേക്ക് പങ്കുവെക്കാന്‍ സഹായിക്കുന്ന സ്രോതസ്സായി കാവ സ്‌പേസ് മാറി . ഇതിനു പുറകില്‍ തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായരാണ് . പാക്കിസ്ഥാനിലെ ആണവ പരീക്ഷണ കേന്ദ്രമെന്ന് വിശ്വസിക്കുന്ന കിരാന കുന്നുകളിലെ ആക്രമണങ്ങളും കാവാ സ്‌പേസ് പുറത്തു വിട്ടരിന്നു . ജേക്കബാബദിലെ ഷഹബാസ് വ്യോമതാവളത്തില്‍ ആക്രമണം ഉണ്ടായെന്നിളള വിവരം ആദ്യം പുറത്തു വിട്ടതും കാവാ സ്‌പേസ് ആണ്. കാവാ സ്‌പേസ് പിറത്തു വിട്ട ചിത്രങ്ങളില്‍ നിന്ന് അവിടെയുളള എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ കെട്ടിടത്തിന് നാശനഷ്ടമുണ്ടായതിന്റെ സൂചനകളും കാണാനാകും.ആറ് വര്‍ഷം മുമ്പാണ് കാവ സ്‌പേസ് ആരംഭിക്കുന്നത് . ഇന്ന് ഇന്ത്യയിലെ മുന്‍നിരയിലുളള കമ്പനികളിലൊന്നാണ് കാവാ സ്‌പേസ് .