മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ മലയാളി വൈദികനെയും കുടുംബത്തെയും ആക്രമിച്ചു

ആരാധനാ സമയത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പളളിയിലേക്ക് അതിക്രമിച്ച് കടക്കുകയും ആക്രമിക്കുകയുമായിരുന്നു.പൊലീസ് അതിക്രമത്തിന് കൂട്ടുനിന്നെന്നും പൊലീസിന്റെ മുന്നില്‍ വച്ച് അക്രമികള്‍ ഉപദ്രവിച്ചു എന്ന് ആരോപണമുണ്ട്.

author-image
Sneha SB
New Update
ATTACK

ഡല്‍ഹി : മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ കവര്‍ദിയില്‍ മലയാളി വൈദികനെയും കുടുംബത്തെയും ആക്രമിച്ചു .ജിജെപി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചത് എന്നാണ് പരാതി.മലയാളി വൈദികന്‍ ജോസ് തോമസിനും കുടുംബത്തിനും നേരെയാണ് ആക്രമിച്ചത്.ആരാധനാ സമയത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പളളിയിലേക്ക് അതിക്രമിച്ച് കടക്കുകയും ആക്രമിക്കുകയുമായിരുന്നു.പൊലീസ് അതിക്രമത്തിന് കൂട്ടുനിന്നെന്നും പൊലീസിന്റെ മുന്നില്‍ വച്ച് അക്രമികള്‍ ഉപദ്രവിച്ചു എന്ന് ആരോപണമുണ്ട്.മതപരിവര്‍ത്തനം നടത്തിയെന്ന കളളക്കേസ് കൊടുക്കുകയും,ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ കോടതി വളപ്പിലും ആക്രമിക്കാന്‍ ശ്രമം നടന്നു എന്ന് അദ്ദേഹം പറഞ്ഞു .ജീവന് ഭീഷണി ഉണ്ടെന്നും വൈദികന്‍ പറഞ്ഞു.ഫീസ് നല്‍കാത്ത വിദ്യാര്‍ഥികളുടെ ടിസി വേണമെന്ന് നാട്ടിലെ ബിജെപി പ്രവര്‍ത്തകന്‍ ആവശ്യപ്പെടുകയും ഫീസ് അടയ്ക്കാതെ നല്കാന്‍ സാധിക്കാനാകില്ലെന്ന് പറഞ്ഞതിനെ ചോല്ലിയുളള പ്രതികാര നടപടിയെന്നും വൈദികന്‍.എന്നാല്‍ മതപരിവര്‍ത്തനം നടത്തിയതിനുളള തെളിവുകള്‍ ലഭിച്ചതിനാലാണ് കേസെടുത്തത് എന്ന് പൊലീസ് പറഞ്ഞു.

chattisgarh Priest Attack