/kalakaumudi/media/media_files/2025/07/11/dead-tn-2025-07-11-17-14-00.png)
രാമനാഥപുരം : മലയാളി തടവുകാരന്‍ തമിഴ്‌നാട്ടില്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി ബിജുവാണ് രാമനാഥപുരം ജില്ലാ ജയലില്‍ മരിച്ചത്.ഇന്നലെ രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാമനാഥപുരത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.51 കാരമായ ബിജുവിനെ മോഷണക്കേസിലാണ് അറസ്റ്റ് ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം പ്രതികരിക്കാമെന്നാണ് പൊലീസ് അറിയിച്ചത്.നാട്ടിലുളള ബന്ധുക്കളെ വിവരം അറിയിച്ചെന്നും പൊലീസ് പറഞ്ഞു.