/kalakaumudi/media/media_files/2025/11/22/ashok-2025-11-22-22-28-02.jpg)
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തില്‍ മലയാളി സൈനികനു വീരമൃത്യു. ഒതുക്കുങ്ങല്‍ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്‌മണ്യന്റെയും ലക്ഷ്മിയുടെയും മകന്‍ സജീഷ് (48) ആണ് മരിച്ചത്.
പട്രോളിങ് ഡ്യൂട്ടിക്കിടെ കാല്‍തെന്നി താഴ്ചയിലേക്ക് വീണ് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സുബേദറായ സജീഷ് 27 വര്‍ഷമായി പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം കരിപ്പൂരിലെത്തിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
