/kalakaumudi/media/media_files/nG4s69n3O3G1eRIgSHon.jpg)
Malayali train guard robbed on train
മധുര സ്റ്റേഷന് സമീപം ട്രെയിനില്‍ വനിതാ ഗാര്‍ഡിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. കൊല്ലം സ്വദേശിനി രാഖി(28) ആണ് ആക്രമണത്തിനിരയായത്. സേലത്ത് നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ ഗാര്‍ഡ് ആയിരുന്നു രാഖി. അറ്റകുറ്റപ്പണികള്‍ക്ക് ശേഷമായതിനാല്‍ യാത്രക്കാര്‍ ഇല്ലാതെയാണ് വണ്ടി ഓടിയിരുന്നത്. വൈഗ സ്റ്റേഷനു സമീപത്തെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ട്രെയിനില്‍ ആക്രമിച്ചു കയറുകയായിരുന്നു.സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടപ്പോള്‍ വണ്ടി വേഗത കുറച്ച സമയത്താണ് ഇവര്‍ ഓടിക്കയറിയത്. രാഖിയുടെ മൊബൈലും പണവും ഇവര്‍ കവര്‍ന്നു. അക്രമത്തില്‍ രാഖിക്ക് നിസ്സാരമായ പരിക്കുകളുണ്ട്. പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.