
Malayali tries to open Air India Express flight door
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ മുസാവിര്‍ നടുക്കണ്ടി എന്ന 25 കാരനെ അറസ്റ്റ് ചെയ്തതായി സഹാര്‍ പോലീസ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. തുടര്‍ന്ന് ശനിയാഴ്ച മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.വിമാനം കോഴിക്കോട് നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ അബ്ദുള്‍ മുസാവര്‍, വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് പോയി ക്യാബിന്‍ ക്രൂവിനെ മര്‍ദിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ സീറ്റില്‍ തിരികെ കൊണ്ടുവന്ന് ഇരുത്തിയെങ്കിലും അയാള്‍ മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തായും പറയുന്നു. കൂടാതെ യുവാവ് എമര്‍ജന്‍സി വാതില്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.