vehicle carrying tourists meets with accident along Srinagar-Jammu National Highway
ശ്രീനഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളിയ്ക്ക ദാരുണാന്ത്യം.ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി ശ്രീനഗർ-ജമ്മു ദേശീയ പാതയിലൂടെ ശ്രീനഗറിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 12 പേരും മലയാളികളാണ്. ആറ് പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.പരിക്കേറ്റ എല്ലാവരെയും മെച്ചപ്പെട്ട ചികിത്സയ്ക്കായി ജിഎംസി അനന്ത്നാഗിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ആറുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം