വ്ലോഗറായ അസം സ്വദേശിനിയുടെ മരണം; ഒളിവിലായിരുന്നു മലയാളി പിടിയിൽ

മായയെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനെ ഉത്തരേന്ത്യയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

author-image
Subi
New Update
asam

ബെംഗളൂരു: ബംഗളുരുവിലെ ഇന്ദിരാനഗർ റോയൽ ലിവിങ്‌സ് അപ്പാർട്ട്മെന്റിൽ അസം സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ യുവാവ് അറസ്റ്റിൽ.വ്ലോഗറായ മായാ ഗോഗോയും കണ്ണൂർ സ്വദേശി ആരവും സുഹൃത്തുക്കൾ ആയിരുന്നു. മായയെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനെ ഉത്തരേന്ത്യയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

കൊലപാതക ശേഷം ഇയാൾ മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സമയം സ്റ്റേഷനിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് മാത്രമാണ് ട്രെയിൻ ഉണ്ടായിരുന്നത്. അന്വേഷണമാണ് പ്രതിയിലേക്ക്എത്തിച്ചേരാൻ സഹായമായതു.

പ്രതിയെ ഇന്ന് തന്നെ ബംഗളുരുവിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.കൊല്ലപ്പെട്ട അസം സ്വദേശി മായാ ഗോഗോയ് വ്ലോഗെർ ആയിരുന്നു. മാസം 23നാണു ഇരുവരും ഒരുമിച്ചു റൂം എടുക്കുന്നത്. 26നാണു മായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത് തുടർന്ന് ഒളിവിൽ പോയ ആരാവിനെതിരെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

bangalore