കമ്പോഡിയൻ സൈബർ സ്കാം റാക്കറ്റിൽ മലയാളികളും വിവാഹാലോചനയുമായി ഡോക്ടറെ പറ്റിച്ചവർ അറസ്റ്റിൽ

മാട്രിമോണിയല്‍സൈറ്റുവഴിയുവഡോക്ടറെ പറ്റിച്ച് 37 ലക്ഷം തട്ടിയകമ്പോഡിയന്‍സൈബര്‍തട്ടിപ്പ്സംഘത്തിലെമലയാളിയുംനാട്ടിലെരണ്ട്കൂട്ടാളികളുംസിറ്റിപൊലീസിന്റെപിടിയിലായി.

author-image
Shyam
New Update
Screenshot 2026-01-31 at 23-31-38 Press note.pdf


കൊച്ചി :മാട്രിമോണിയല്‍സൈറ്റുവഴിയുവഡോക്ടറെ പറ്റിച്ച് 37 ലക്ഷം തട്ടിയകമ്പോഡിയന്‍സൈബര്‍തട്ടിപ്പ്സംഘത്തിലെമലയാളിയുംനാട്ടിലെരണ്ട്കൂട്ടാളികളുംസിറ്റിപൊലീസിന്റെപിടിയിലായി.യുവതിയുടെപ്രൊഫൈലിട്ട്ഡോക്ടറെവളച്ച്ഓണ്‍ലൈന്‍ട്രേഡിംഗെന്നവ്യാജേനയാണ്പണംതട്ടിച്ചെടുത്തത്.
യുവതിയായി ആള്‍മാറാട്ടം നടത്തി കമ്പോഡിയയില്‍ നിന്നും വിവാഹ ആലോചന അയച്ച അരൂര്‍ സ്വദേശി സൂരജ് കൃഷ്ണ (22), പണം അക്കൗണ്ട് വഴി പിന്‍വലിച്ചെടുത്ത മലപ്പുറം വളാഞ്ചേരി സ്വദേശികളായകെ.പി. ആദില്‍(22), കോഴിക്കോട് പന്തീരാംകാവിലെമുഹമ്മദ് ഫൈസല്‍ (25) എന്നിവരാണ്അറസ്റ്റിലായത്.ഡിജിറ്റല്‍ഗാഡ്ജറ്റുകളുംസിംകാര്‍ഡുകളുംബാങ്ക്രേഖകളും പിടിച്ചെടുത്തു.
യുവതിയുമായിസൗഹൃദമുണ്ടായശേഷംഅവര്‍നിക്ഷേപവെബ്‌സൈറ്റ്പരിചയപ്പെടുത്തി.വ്യാജ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അയച്ചു കൊടുത്ത് ലാഭകരമെന്ന് വിശ്വസിപ്പിച്ചു. പലതവണയായിവെബ്‌സൈറ്റില്‍ പണംനിക്ഷേപിച്ചു.ഗുണമാെന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ മാട്രിമോണിയല്‍ സൈറ്റുമായി ബന്ധപ്പെട്ടപ്പോഴാണ് യുവതിയുടെ പ്രൊഫൈല്‍ വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കൊച്ചി സൈബര്‍ പൊലീസിന്പരാതിനല്‍കി.സൂരജ്കൃഷ്ണയാണ്ബന്ധപ്പെട്ടതെന്ന്കണ്ടെത്തിപൊലീസ്കെണിയൊരുക്കുകയായിരുന്നു.കമ്പോഡിയന്‍തട്ടിപ്പുകാര്‍ഇന്ത്യയില്‍പിടിയിലാകുന്നത്ഇതാദ്യമാണ്.
സിറ്റിപൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേശ്വരന്‍,ഡി.സി.പി അശ്വതി ജിജി, സൈബര്‍ െ്രെകം എ.സി.പി സുല്‍ഫിക്കര്‍എന്നിവരുടെനേതൃത്വത്തിലായിരുന്നുഅന്വേഷണം. ഇന്‍സ്‌പെക്ടര്‍പി.എ. ഷമീര്‍ഖാന്‍, എ.എസ്.ഐ എസ്.രമേഷ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുണ്‍. ആര്‍, അനീഷ്, സി.പി.ഒ നജീബ് എന്നിവരുള്‍പ്പെട്ടസംഘമാണ്പ്രതികളെ അറസ്റ്റ് ചെയ്തത്.
 

പിന്നില്‍ചൈനക്കാര്‍,കേന്ദ്രംകമ്പോഡിയ


ചൈനക്കാര്‍നേതൃത്വംനല്‍കുന്ന,മലയാളികള്‍ഉള്‍പ്പെട്ട,കമ്പോഡിയന്‍തലസ്ഥാനമായനോംപെന്‍കേന്ദ്രീകരിച്ചാണ്സൈബര്‍തട്ടിപ്പുസംഘങ്ങളുടെപ്രവര്‍ത്തനം.രാജ്യവ്യാപകമായഡിജിറ്റല്‍ അറസ്റ്റും, ട്രേഡിംഗ്തട്ടിപ്പും, ലോണ്‍ ആപ്പുംമറ്റും ഇവരുടെബുദ്ധിയാണ്.
ഇരകളെ ആകര്‍ഷിക്കുന്നതിനും ബന്ധംസ്ഥാപിക്കുന്നതിനും ചതിയിലൂടെ പണം നേടിയെടുക്കുന്നതിനും, തുകകള്‍ ഉടന്‍ തന്നെ പിന്‍വലിക്കുന്നതിന് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും, വിദഗ്ദ്ധ പരിശീലനം ലഭിച്ച നൂറുകണക്കിന്ആളുകള്‍ഇവിടെയുണ്ട്.


 തട്ടിപ്പുസംഘങ്ങളുടെകെണിയില്‍മലയാളികളും
കേരളത്തില്‍ നിന്നും യുവതികളെയും യുവാക്കളെയും തായ്‌ലന്‍ഡ്, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയില്‍ കൊണ്ടുപോയ ശേഷം റോഡ് മാര്‍ഗംകമ്പോഡിയയില്‍ എത്തിക്കും.ചൈനക്കാരുടെസൈബര്‍ ഷെല്‍ട്ടറുകളില്‍സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുകയാണ്രീതി.നാട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം  കൂടുതല്‍പേര്‍ക്കും രക്ഷപ്പെടാനാവില്ല.മോചിതരാകാന്‍ മോചനദ്രവ്യം  പോലെ നാട്ടില്‍നിന്ന്പണംഅയച്ചുകൊടുക്കേണ്ടിവരും.ക്രൂരമര്‍ദനവുംപതിവാണ്.സായുധരായകാവല്‍ക്കാരുമുണ്ട്.

INFOPARK CYBER POLICE