മാലിദ്വീപ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

മാലിദ്വീപില്‍ മുയിസു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള മൂസ സമീറിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

author-image
anumol ps
New Update
musa

മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തും. മെയ് 9 നാകും സന്ദര്‍ശനം. ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായ സാഹചര്യത്തിലാണ് സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സമീര്‍ കൂടികാഴ്ച നടത്തും. മാലിദ്വീപില്‍ മുയിസു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള മൂസ സമീറിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. മുഹമ്മദ് മുയിസു സര്‍ക്കാരിന്റെ നയങ്ങളെ തുടര്‍ന്ന് മാലിദ്വീപില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു. 

കഴിഞ്ഞ മാസം മാലി ദ്വീപ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടി വന്‍ വിജയം നേടി വീണ്ടും അധികാരത്തിലേറിയിരുന്നു. 93 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വിരുദ്ധനിലപാട് സ്വീകരിക്കുന്ന മുയിസുന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിന് മുമ്പ് സഭയില്‍ ന്യൂനപക്ഷമായിരുന്നു പി എന്‍ സി. മാലിദ്വീപ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉള്‍പ്പെടെ നിര്‍ണയകാണ്.

musa sameer maldives foreign minister