ഖാര്‍ഗെ സഞ്ചരിച്ച കോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് ചോദിച്ചു. സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

author-image
Sruthi
New Update
mallikarjun kharge

Mallikarjun Kharge's chopper checked in Bihar

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.