/kalakaumudi/media/media_files/2025/05/11/ID8AVFWKMS30UynOoTdP.jpg)
മുംബൈ:'ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് മലാഡ് നിവാസിക്കെതിരെ മാൽവാനി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മെയ് 10 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തു. പ്രതി സൽമ റഫീഖ് ഖാൻ (50) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സൽമ മലാഡിലെ മാൽവാണിയിൽ താമസിക്കുന്നു, പ്രദേശത്ത് ബ്യൂട്ടി പാർലർ നടത്തുന്നതിന് പുറമെ ഒരു തയ്യൽ കടയും നടത്തിവരികയാണ് സൽമ. രണ്ട് ദിവസം മുൻപാണ് ഇവർ 'ഓപ്പറേഷൻ സിന്ദൂറു 'മായി ബന്ധപ്പെട്ട പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. പോസ്റ്റിൽ ഇങ്ങനെയായിരുന്നു: "സർക്കാരുകൾ അശ്രദ്ധമായ തീരുമാനങ്ങൾ എടുക്കുമ്പോൾ, വില നൽകുന്നത് ഇരുവശത്തുമുള്ള നിരപരാധികളാണ് - അധികാരത്തിലിരിക്കുന്നവരല്ല.വിവര ദോഷികൾ" പോസ്റ്റിൽ 'ഓപ്പറേഷൻ സിന്ദൂറി 'നെ ക്കുറിച്ചുള്ള ഒരു അശ്ലീല വാക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.