ബജറ്റിലെ വേർതിരിവ്: മമത ബാനർജിയും നീതി ആയോഗ് യോഗം ബഹിഷ്കരിക്കും

യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആദ്യം അറിയിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ്. കോൺഗ്രസിന്റെ കർണാടക, ഹിമാചൽ, തെലങ്കാന മുഖ്യമന്ത്രിമാരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു.

author-image
Vishnupriya
New Update
dh

മമത ബാനർജി

Listen to this article
0.75x1x1.5x
00:00/ 00:00

കൊൽക്കത്ത: നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കില്ല എന്ന് റിപ്പോർട്ടുകൾ. ബജറ്റിലെ അവഗണനയെ തുടർന്നാണ് മറ്റ് 7 പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്കൊപ്പം മമതയും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. 

യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആദ്യം അറിയിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ്. കോൺഗ്രസിന്റെ കർണാടക, ഹിമാചൽ, തെലങ്കാന മുഖ്യമന്ത്രിമാരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡ്, പഞ്ചാബ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.

budget 2024 mamata banarjee