ഡോക്ടറുടെ കൊല: സത്യം മറച്ചുവെക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു-മമത

ആശുപത്രി അടിച്ചു തകര്‍ത്തതിന് പിന്നിലും സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിലും ഇരുപാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്ന് മമത ആരോപിച്ചു.

author-image
Prana
New Update
MAMATA
Listen to this article
0.75x1x1.5x
00:00/ 00:00

യുവഡോക്ടറുടെ കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഐഎമ്മിനെയും ബിജെപിയെയും മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. ആശുപത്രി അടിച്ചു തകര്‍ത്തതിന് പിന്നിലും സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിലും ഇരുപാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്ന് മമത ആരോപിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച മമത, അന്വേഷണത്തില്‍ കൊല്‍ക്കത്ത പൊലീസിനെ അഭിനന്ദിച്ചു. അതേസമയം
ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കൊല്‍ക്കത്ത ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന് ഹൈക്കോടതി വിലയിരുത്തി. അര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം എന്നുകാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്.

mamata banarjee