ആയുധങ്ങള്‍ വിറ്റ് പണം കണ്ടെത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഹൈദരാബാദില്‍ ആവശ്യക്കാര്‍ ഉണ്ടാകുമെങ്കില്‍ പിസ്റ്റള്‍ വില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് വിശാല്‍ യാദവ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് വംശികൃഷ്ണ 50,000 രൂപയ്ക്ക് തോക്ക് വാങ്ങാന്‍ തയ്യാറാകുന്നത്.

author-image
Sruthi
New Update
arrest

Man arrested for possessing country-made pistol in Hyderabad

Listen to this article
0.75x 1x 1.5x
00:00 / 00:00

 അനധികൃതമായി തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ വിറ്റ് പണം കണ്ടെത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തെലങ്കാന ജീഡിമെട്ല സ്വദേശി വംശികൃഷ്ണയാണ് പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ അന്വേഷണ സംഘത്തിന്റെ വലയിലായ ഇയാളില്‍ നിന്ന് ഒരു പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്.മധ്യപ്രദേശ് സ്വദേശി വിശാല്‍ യാദവ് എന്നയാളില്‍ നിന്നാണ് താന്‍ പിസ്റ്റള്‍ വാങ്ങിയതെന്ന് വംശികൃഷ്ണ പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്കിലൂടെയാണ് താന്‍ വിശാല്‍ യാദവിനെ പരിചയപ്പെടുന്നത്. തന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടെന്നും അത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വിശാല്‍ വംശികൃഷ്ണയെ അറിയിക്കുകയായിരുന്നു.

ഹൈദരാബാദില്‍ ആവശ്യക്കാര്‍ ഉണ്ടാകുമെങ്കില്‍ പിസ്റ്റള്‍ വില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് വിശാല്‍ യാദവ് അറിയിച്ചു. ഇതേ തുടര്‍ന്നാണ് വംശികൃഷ്ണ 50,000 രൂപയ്ക്ക് തോക്ക് വാങ്ങാന്‍ തയ്യാറാകുന്നത്. ആദ്യം 19,000 രൂപ ഫോണ്‍പേയിലൂടെ കൈമാറിയ ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് ആറിന് കാസിപേട്ട് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്ന തോക്ക് ബാക്കി തുക നല്‍കി സ്വന്തമാക്കുകയായിരുന്നു.

തുടര്‍ന്ന് തന്റെ കൈവശമുള്ള പിസ്റ്റളിന് വേണ്ടിയുള്ള ആവശ്യക്കാരെ തിരയാനും വംശികൃഷ്ണ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നതെന്ന് ജീഡിമെട്ല ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. പിടിയിലായ വംശികൃഷ്ണ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയി ജോലി ചെയ്തിരുന്ന ആളാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

in Hyderabad