/kalakaumudi/media/media_files/2026/02/23/dhalith-2026-02-23-11-49-00.jpg)
ബംഗളൂരു: ദലിത് നവദമ്പതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ അപമാനിച്ചതിനെത്തുടർന്ന് ഒരാൾ അറസ്റ്റിൽ. നാരായണപ്പ എന്ന ഉയർന്ന ജാതിക്കാരനാണ് അറസ്റ്റിലായത്. കർണാടകയിലെ തൂമകൂരു ജില്ലയിലാണ് സംഭവം.അരസമ്മ ക്ഷേത്തിലാണ് ദലിത് വിഭാഗത്തിൽപ്പെട്ട ദമ്പതികളെ പ്രാർഥിക്കുന്നത് തടഞ്ഞത്.
ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദനീയമല്ലെന്നും വീട്ടിൽ പൂജ നടത്തിയാൽ മതിയെന്നും പറഞ്ഞ് ഇയാൾ ദമ്പതികളെ ശകാരിച്ചു. ദലിത് ദമ്പതികളെ ശകാരിക്കുന്ന വിഡിയോയും പുറത്തുവന്നു. ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ശ്രീകോവിലിന് മുന്നിൽ കയറി നിന്നാണ് ഇയാൾ ദമ്പതികളെ പ്രാർഥിക്കുന്നതിൽ നിന്നും തടഞ്ഞത്. അപമാനിക്കപ്പെട്ട വരൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് തുരുവേക്കരെ പൊലീസ് സ്റ്റേഷനിൽ എസ്‌സി, എസ്ടി ആക്ട് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.അഞ്ച് പ്രതികളാണ് എഫ്‌ഐആറിലുള്ളത്. മറ്റ് നാല് പ്രതികൾ ഒളിവിലാണ്. നേരത്തെ ശിവാജി മഹാരാജ് ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെ കല്ലേറും ചെരിപ്പേറും ഉണ്ടാവുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
