മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചു; ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മുസ്ലീം വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

author-image
Subi
New Update
talaq

മുംബൈ: മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ്. ഇയാള്‍ക്കെതിരെപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.മഹാരാഷ്ട്രയിലെകല്യാൺസ്വദേശിയാണ്പ്രതി.

ഡിസംബർ 19 നാണ്സംഭവം.ഒരുപാർട്ടിക്കിടെഭർത്താവ്ഭാര്യയോട് തന്‍റെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാആവശ്യപ്പെട്ടത്ഇതിനുസമ്മതിക്കാതെവന്നതോടെ ആദ്യ ഭാര്യയെ മൊഴി ചൊല്ലുന്നതിന് മാതാപിതാക്കളുടെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. 45 വയസുള്ള ഭര്‍ത്താവ് 28 വയസുള്ള രണ്ടാം ഭാര്യയെയാണ് മുത്തലാഖ് ചൊല്ലിയത്.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മുസ്ലീം വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. മുത്തലാഖ് ചൊല്ലിയതിനും പീഡിപ്പിച്ചതിനുമുള്‍പ്പെടെ ഭാര്യ പരാതി സാംബാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.2019 മുതല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.

maharashtra triple talaq