/kalakaumudi/media/media_files/2025/04/04/MoAwq2w9vWelS0ByF2IO.jpg)
മുംബൈ:നിരോധിത ഭീകര സംഘടനയായ ഐഎസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി വീണ്ടും തള്ളി. മാർച്ച് 29 നാണ് സുബൈർ നൂർ മുഹമ്മദ് ഷെയ്ഖിന്റെയും സംഘത്തിന്റെയും ജാമ്യാപേക്ഷ കോടതി തള്ളിയത്. വിശദമായ ഉത്തരവ് ബുധനാഴ്ച ലഭ്യമാക്കുകയും ചെയ്തു.ഇതിന് മുമ്പും അപേക്ഷ തള്ളി യിരുന്നു. ഐഎസിൽ അംഗമാണെന്നും അതിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം 2023 ൽ ഷെയ്ഖിനെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. സംഘടനയിൽ അംഗമാണെന്ന് തെളിയിക്കാൻ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ജാമ്യം തേടിയിരുന്നത്. എന്നാൽ ടെക്‌സ്റ്റ് സന്ദേശങ്ങളും ഇവരുടെ പങ്കാളിത്തം തെളിയിക്കുന്ന ഒരു സാക്ഷിയുടെ മൊഴിയും ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഐഎ ഹർജിയെ എതിർത്തു. ഐഎസിനെ പിന്തുണച്ച് ഷെയ്ഖ് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ഒരു സാക്ഷിയുടെ മൊഴി ഉൾപ്പെടെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് പ്രത്യേക ജഡ്ജി ബി ഡി ഷെൽക്കെ പറഞ്ഞു.അതുകൊണ്ട് ഇത്തരക്കാരോട് വിട്ടു വീഴ്ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.